കൊയിലാണ്ടി: ചെന്നൈ യാത്രയ്ക്കിടയിൽ യുവാവ് കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. പയ്യോളി പട്ടേരി റയീസ് (34) നാണ് പരിക്കേറ്റത്. മംഗളുരു – ചെന്നൈ എക്സ്പ്രസിൽ നിന്നും പുറത്തേക്ക് വീണാണ് പരിക്കേറ്റത്.
ഇന്ന് രാത്രി 8.30 ഓടെ കൊയിലാണ്ടി അരങ്ങാടത്ത് എത്തിയപ്പോഴായിരുന്നു അപകടം.
വിവരമറിയിച്ചതിനെ തുടർന്ന്, ഫയർഫോഴ്സ് സ്ഥലത്തെത്തി. യുവാവിനെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം, തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Discussion about this post