കൊയിലാണ്ടി: ദേശീയ പാതയിൽ പാലക്കുളത്ത് ബൈക്കികിൽ ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. പതിനേഴാം മൈലിൽ താമസിക്കും ബുഷറയിൽ സൈനുൽ ആബിദിൻ ബിന്ദ് മുഹമ്മദ് റിയാസ് (19) നാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 10 മണിയോയോടെയാണ് സംഭവം.
കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ബസ്, ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
Discussion about this post