കൊയിലാണ്ടി: ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരുക്കേറ്റു. അരിക്കുളം സ്വദേശി മൂലത്തിൽ റംഷാദ് ആണ് അപകടത്തിൽപ്പെട്ടത്.കൊയിലാണ്ടി മേൽപാലത്തിന് സമീപം വൈകീട്ട് 3.20 ഓടെയായിരുന്നു അപകടം.
ഷൊറണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിടിച്ചാണ് അപകടം ഉണ്ടായത്. ഒരു കൈക്കും കാൽപാദത്തിനും ഗുരുതരമായി പരുക്കേറ്റു.
കൊയിലാണ്ടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയാണ് റംഷാദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.





































Discussion about this post