
ചെന്നൈ: വിദേശത്ത് നന്നും കടത്തിക്കൊണ്ടുവന്ന 50 ലക്ഷം രൂപ വിലവരുന്ന പെരുമ്പാമ്പുകളുമായി യുവാവ് കസ്റ്റംസ് പിടിയില്‍. ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. ദിണ്ടിഗല്‍ സ്വദേശിയായ വിവേക് ആണ് തായ്‌ലാന്റില്‍ നിന്ന് പാമ്പിനെ കടത്തിയത്.

പടിഞ്ഞാറന്‍, മദ്ധ്യ-ആഫ്രിക്ക പ്രദേശങ്ങളില്‍ കണ്ടുവരുന്ന ബോള്‍ പൈത്തോണ്‍സ് എന്ന് അറിയപ്പെടുന്ന പെരുമ്പാമ്പുകളെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. എന്തെങ്കിലും അപകടമോ ഭീഷണിയോ ഉണ്ട് എന്ന് തോന്നിയാല്‍ അത് പന്ത് പോലെ ചുരുണ്ട് പോകും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കാര്‍ട്ടണ്‍ ബോക്‌സുകളില്‍ പാക്ക് ചെയ്താണ് ഇയാൾ പാമ്പുകളെ കടത്താൻ ശ്രമിച്ചത്. രക്ഷപ്പെടുത്തിയ പാമ്പുകളെ ക്വാറന്റൈന്‍ ചെയ്യിച്ച ശേഷം തായ്ലാന്‍ഡിലേക്ക് കയറ്റി അയച്ചു. കള്ളക്കടത്തുകാർ തന്നെ കബളിപ്പിച്ചതാണെന്നാണ് പ്രതി പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.







































Discussion about this post