കൊയിലാണ്ടി: നന്തി മേൽപ്പാലത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.
വടകര തിരുവള്ളൂർ തെയ്യം വാടി കണ്ടി പവിത്രൻ്റെ മകൻ ടി കെ ആകാശ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Discussion about this post