നന്തി ബസാർ: കോടികൾ വിലമതിക്കുന്ന തിമിംഗല ശർദ്ദിൽ പിടികൂടി. ഒരാൾ അറസ്റ്റിൽ. നന്തി ഇരുപതാം മൈൽസിലെ കടലൂർ കോതുവയൽകുനി അഖിൽ കൃഷ്ണ (32) ൻ്റെ വീട്ടിൽ നിന്നാണ്ശർദ്ദിൽ പിടികൂടിയത്. ഇയാളിൽ നിന്നും 4.380 കി ഗ്രാം ശർദ്ദിൽ കണ്ടെടുത്തു.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ടി ഫറാഷ് ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ ഡാൻസ് ടീം അംഗങ്ങളായ എസ് ഐ മനോജ് രാമത്ത്,
എ എസ് ഐമാരായ വി വി ഷാജി, വി സി ബിനീഷ്, സി പി ഒ ടി കെ ശോഭിത്ത്, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ജിഷ്മ, ദിലീപൻ, എസ് സി പി ഒ മാരായ ഗംഗേഷ്, പ്രവീൺ എന്നിവർ ചേർന്ന് പിടി കൂടി ഫോറസ്റ്റ്’ ഡിപ്പാർട്ട് മെന്റിനെ ഏൽപ്പിച്ചു.





































Discussion about this post