പയ്യോളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങൽ കോട്ടക്കൽ വടക്കേ പാറയരുവിൽ വി പി മുഹമ്മദ് റാഷിദ് (29) ആണ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഈ മാസം 9 ന് വെള്ളികുളങ്ങരയിലുണ്ടായ ബൈക്ക് അപകടത്തിലാണ് റാഷിദിന് പരിക്കേറ്റത്. ഇയാൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തിൽ പെടുകയായിരുന്നു.
പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: ആയിഷ തെക്കേ മാങ്ങിൽ. ഭാര്യ: സുനൈന. മകൾ: ഫാത്തിമ ഹിസ്ഹ റാഷിദ്. സഹോദരങ്ങൾ: മുഹമ്മദ് റാഫി, അർഷിന, അസ്ന.
Discussion about this post