പയ്യോളി: ടർഫ് നവീകരണ ജോലിക്കിടെ ഉയരത്തിൽ നിന്ന് ഷോക്കേറ്റ് വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ പിണറായി മർഹബയിൽ മുഹമ്മദിന്റെ മകൻ ഷമീൽ (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
പയ്യോളി പേരാമ്പ്ര റോഡിലെ ‘കിക്ക് ഓഫ്’ ടർഫിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടമുണ്ടായത്. മൂന്ന് മീറ്ററോളം ഉയരമുള്ള ഇരുമ്പ് ഫ്രെയിമിൽ, പഴയ സി സി ടി വി ക്യാമറ അഴിച്ചുമാറ്റുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചായിരുന്നു അന്ത്യം.



































Discussion about this post