തിക്കോടി: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിക്കോടി പെരുമാൾ പുരം കിഴക്കൻ കുളങ്ങരക്ക് സമീപം ചെറുകുറ്റി സുറുമി (29) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 20 ന് രാത്രിയായിരുന്നു യുവതി വിഷം കഴിച്ചത്. അവശനിലയിൽ കണ്ട യുവതിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
തുടർന്ന്, ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെ വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുന്ന മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
ഭർത്താവ്: ജംഷീർ. പിതാവ്: മുസ്തഫ. മാതാവ്: സൗദ. മക്കൾ: ആദിൽ, അജുവ. സഹോദരൻ: മുഹമ്മദ് ഷഹൽ. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416) ബന്ധപ്പെടുക.



































Discussion about this post