
കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. നിരവധിപേർക്ക് പരിക്ക്. മരിച്ച സ്ത്രീയുടെ മൃതദേഹം തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മൽ ബസാണ് അപകടത്തിൽ പെട്ടത്. മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ്സിനടിയിൽപെട്ടുടു പോയ സ്ത്രീ തൽക്ഷണം മരിച്ചു.

Discussion about this post