
കൊയിലാണ്ടി: മുചുകുന്ന് റോഡിൽ പുളിയഞ്ചേരിയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊടക്കാട്ട് മുറി മീത്തലെചാത്തോത്ത് അരുണിൻ്റെ ഭാര്യ നിജിഷ (32)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം.
കോഴിക്കോട് സ്വകാര്യ ആസ്പത്രി യിൽ ചികിത്സയ്ക്കിടെ ഞായറാഴ്ച രാവിലെയാണ് അന്ത്യം.
പിതാവ്: ദേവദാസൻ. മാതാവ്: വിനീത. സഹോദരങ്ങൾ: വിനീഷ്, നിഷ. സംസ്കാരം: തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.








































Discussion about this post