കോഴിക്കോട്: പേരാമ്പ്രയിൽ രണ്ട് വയസുകാരനെ തെരുവ് നായ ആക്രമിച്ചു. പേരാമ്പ്ര ഷാലോം ആശുപത്രി പരിസരത്തുവച്ചാണ് സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം തെരുവ് നായ ശല്യം മൂലം കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നിരവധി പേര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലായിരുന്നു അവധി പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച പത്തനംതിട്ട ഇലന്തൂരിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. സുതൻ, ജോർജ് കോശി എന്നിവർക്കാണ് കടിയേറ്റത്. നെടുവേലി പെട്രോൾ പമ്പിനു സമീപത്ത് വെച്ചാണ് ഇവരെ തെരുവ് നായ ആക്രമിച്ചത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങിലും കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണത്തില്‍ നാലു വയസുകാരിക്ക് പരുക്കേറ്റിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരുക്കേറ്റിരുന്നു.
Discussion about this post