പേരാമ്പ്ര: നിർത്തിയിട്ട ടിപ്പർ ലോറിക്ക് തീയിട്ടു. പേരാമ്പ്ര കല്ലോട് എരവട്ടൂർ വില്ലേജ് ഓഫീസിന് സമീപം വാരിയർ കണ്ടി രാജുവിന്റെ വീടിന് സമീപം നിർത്തിയിട്ട ലാേറിക്കാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ 5.30 യോടെയാണ് സംഭവം
കെ എൽ 77 എ 9347 ടിപ്പർ ലോറിയുടെ മുൻഭാഗം ഭാഗികമായി കത്തി നശിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ പേരാമ്പ്ര അഗ്നിശമന സേനയെയും പോലീസിനെയും വിവരമറിയിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post