കാസർക്കോട്: കാറ്റില്‍ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു. ഡൈജി വേള്‍ഡ് ചാനല്‍ റിപോര്‍ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റ – അനിത ദമ്പതികളുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ (13) യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുപറമ്പിലാണ് അപകടം സംഭവിച്ചത്.

അച്ഛനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിന്‍തോട്ടത്തിലേക്ക് പോകുമ്പോള്‍ പെട്ടന്നുണ്ടായ ശക്തമായ കാറ്റില്‍ പറമ്പിലെ തെങ്ങുകള്‍ പൊട്ടിവീഴുകയായിരുന്നു. ഷോണിനെ കാണാതെ തിരച്ചില്‍ നടത്തിയപ്പോള്‍ പൊട്ടിവീണ് തെങ്ങുകള്‍ക്കടിയില്‍ കിടക്കുന്നതാണ് കണ്ടത്.

നാട്ടുകാരുടെ സഹായത്തോടെ തെങ്ങുകള്‍ മാറ്റി കുട്ടിയെ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗ്‌ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ടത്തിന് ശേഷം ഞായറാഴ്ച വൈകീട്ട് നാലിന് ചേവാര്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. കയ്യാര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി: സോണല്‍.



































Discussion about this post