
വടകര: പുതുപ്പണം കോട്ടക്കടവ് തുരുത്തിയിൽ സ്റ്റേഷനറി കച്ചവടം ചെയ്യുന്ന യുവാവിനെ കാണാനില്ലെന്നാണ് പരാതി. പടിഞ്ഞാറെ തുരുത്തിയിൽ ചന്ദ്രന്റെ മകൻ നിഖേഷിനെയാണ് (38) തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്. കടയിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി വടകരയിലേക്കു പോയതായിരുന്നു. ബൈക്കിൻ്റെ താക്കോൽ ചന്തപറമ്പിലെ കടയിൽ ഏൽപ്പിച്ച് അനുജൻ വന്നാൽ കൊടുക്കണമെന്ന് പറഞ്ഞു പോയ നി ഖേഷിനെ കുറച്ച് പിന്നീട് ഒരു വിവരവുമില്ല. രണ്ട് ഫോണുകളും വീട്ടിൽ തന്നെയാണുള്ളത് വൈകുന്നേരമായിട്ടും എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. നിഖേഷി പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ പൊലീസിലോ, അനുജൻ ബിനോയുടെ മൊബൈൽ നമ്പറിലോ ബന്ധപ്പെടുക. 9846 309 810.

Discussion about this post