തിക്കോടി : ഗലാർഡിയ പബ്ലിക് സ്‌കൂളിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. സെക്രട്ടറി വി വി റിയാസ് ഉദ്ഘാടനം ചെയ്തു. എൽ കെ ജി മുതൽ ഏഴാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു. ടീച്ചേഴ്സ് അക്കാദമിയിലെ വിദ്യാർത്ഥിനികളുടെ കായിക മത്സരവും ഉണ്ടായിരുന്നു. മൂന്ന് സ്കോഡുകളായി തിരിച്ചായിരുന്നു മത്സരം
നടത്തിയത് ഫൈസൽ ഒ കെ, ഷിബു, രമ, ഫസീല, സുനിത, ബൾക്കീസ്, ശാരിക, നീതു തുടങ്ങിയ അധ്യാപകരും പി ടി എ അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
Discussion about this post