
പയ്യോളി: പുറക്കാട് ശാന്തി സദനം ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർഥികളുടെ ഫിസിയോ തെറാപ്പിയുടെ ഭാഗമായി പ്രത്യേകം സജ്ജീകരിച്ച സെൻസറി റൂം പ്രവർത്തനമാരംഭിച്ചു. കോഴിക്കോട്ടെ വ്യാപാര പ്രമുഖൻ എ അബ്ദുറഹിമാൻ സെൻസറി റൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മാനേജർ സലാം ഹാജി അധ്യക്ഷത വഹിച്ചു.

ശാന്തി സദനം ട്രസ്റ്റ് ചെയർമാൻ ഹബീബ് മസ്ഊദ് ആമുഖ പ്രഭാഷണം നടത്തി. മുഖ്യാതിഥി ഷോർട്ട് ഫിലിം ഡയരക്ടർ രൂപേഷ് തിക്കോടി, ഡോ. ഷറഫുദ്ധീൻ കടമ്പോട്ട്, പി ടി ഹനീഫ ഹാജി, വി എ ബാലകൃഷ്ണൻ, നിയമത്തുള്ള കോട്ടക്കൽ, ബഷീർ മേലടി, സി അബ്ദുറഹിമാൻ, സി കുഞ്ഞാമു പ്രസംഗിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ മായ ടീച്ചർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ കെ സറീന നന്ദിയും പറഞ്ഞു.


Discussion about this post