വയനാട്: പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. തിരുനെല്ലി തൃശിലേരി കൊല്ലമാവുടി അനുപ്രിയ(17) ആണ് മരിച്ചത്. ക്രിസ്മസ് ആഘോഷിക്കുന്നതിനായി നീലഗിരിയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. വീടിനടുത്തുള്ള പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാലുത്തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിൽ മുട്ടറ്റം
വെള്ളമാണുണ്ടായിരുന്നതെങ്കിലും ചെളിയുണ്ടായിരുന്നു. ചെളിയിൽ വീണ് പോയതാണ് അപകടം ഉണ്ടാകാൻ കാരണം. വിവരമറിഞ്ഞ് വീട്ടുകാരെത്തി അനുപ്രിയയെ പുറത്തെടുത്തപ്പോഴേക്കും അവശനിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം പ്രവേശിപ്പിച്ചു. സംസ്ക്കാരം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയിൽ നടക്കും. മാതാവ് സിന്ധു, പിതാവ് പ്രജി, സഹോദരൻ ഷെയിൻ ബേസിൽ.
Discussion about this post