പയ്യോളി : മേലടി ഉപജില്ല ജെ ആർ സി യുടെ നേതൃത്വത്തിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി ഫയർ എൻ്റ് സെഫ്റ്റി ഓഫീസർ ലിനീഷ് പ്രാഥമിക ശ്രുശ്രൂഷയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു.
ലഹരി മുക്ത വിദ്യാലയം എന്ന വിഷയത്തിൽ വിവിധ സ്കൂളിലെ വിദ്യാർഥികൾ സെമിനാർ അവതരിപ്പിച്ചു. മേലടി ഉപജില്ല വിദ്യഭ്യാസ ഓഫീസർ ഹസീസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് കൊയിലാണ്ടി താലൂക്ക് വൈസ് ചെയർമാൻ ബാലൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉപജില്ലാ കോ ഓർഡിനേറ്റർ വിജിലേഷ് സ്വാഗതവും, ബിന്ദു ടീച്ചർ നന്ദിയും പറഞ്ഞു.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/CdSprHrIJjYJ8Ydwr7BCvk
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 9037210074
Discussion about this post