പയ്യോളി: കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 6.55 ഓടെയാണ് സംഭവം.
ബീച്ച് റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനായി ഊഴം കാത്തു നിന്ന സ്കൂട്ടർ യാത്രികനെയാണ് ബസ്സ് ഇടിച്ചിട്ടത്. കാര്യമായ പരിക്കുകളില്ലാതെ ഇയാൾ രക്ഷപ്പെട്ടു.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ് അമിതവേഗതയിൽ മൂന്നോളം വാഹനങ്ങളെ മറികടന്നാണ് ജംങ്ങ്ഷനിൽ നിർത്തിയിട്ട സ്കൂട്ടറിലിടിച്ചതെന്ന് ദൃക്സാസാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും യാത്രികനും ബസ്സിനടിയിലേക്ക് മറിഞ്ഞു വീണു.
ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെട്ടത്. ഇടിച്ചിട്ടത് ശ്രദ്ധിക്കാതെ പെട്ടെന്ന് തന്നെ ബസ്സെടുത്ത് പോകാൻ ശ്രമിക്കവേ നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് യാത്രികനെ കണ്ടക്ടർക്കൊപ്പം ആശുപത്രിയിലെത്തിച്ചു.
Discussion about this post