പയ്യോളി : പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് മേലടി എ എൽ പി സ്കൂളിൽ ജനകീയ ശിൽപ്പശാല സംഘടിപ്പിച്ചു. പഠന മികവ് സാമൂഹ്യ പുരോഗതിക്ക് എന്ന മുദ്രാവാക്യത്തോടെ നടന്ന ചർച്ച മികച്ച നിലവാരം പുലർത്തി. പഠന മികവിന് വേണ്ട പുതിയ നിർദ്ദേശങ്ങൾ രക്ഷിതാക്കൾ അധ്യാപകരുമായി പങ്ക് വെച്ചു. മേലടി എ എൽ പി സ്കൂളിൽ വച്ച് നടന്ന
പരിപാടി വാർഡ് കൗൺസിലർ ഷൈമ മണന്തല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എൻ എം മനോജ് അധ്യക്ഷത വഹിച്ചു. നാണു കുറ്റിപ്പുനം, അരുൺ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ സജീവൻ കുന്നോത്ത് സ്വാഗതവും, ഹസീന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
Discussion about this post