പയ്യോളി : ‘ഒന്നിക്കാം പിറന്ന മണ്ണിനായ്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കെ റയിൽ സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ ഇരിങ്ങലിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു. കെ റയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ചു സർക്കാർ ഉത്തരവിറക്കുക, സംസ്ഥാനത്തെ സാമ്പത്തികവും, സാമൂഹികവും പാരിസ്ഥിതികമായി തകർക്കുകയും ചെയ്യുന്ന സിൽവർ ലൈൻ വിനാശ പദ്ധതി ഉപേക്ഷിക്കുക അലൈൻ മെന്റ്
കടന്നു പോകുന്ന പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിക്കുന്ന നിലപാട് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നവംബർ 27 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഇരിങ്ങൽ കുന്നങ്ങോത്ത് പാലത്തിനു സമീപമാണ് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നത്. പരിപാടി ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5മണിക്ക് നടക്കുന്ന പോരാളികളുടെ സംഗമം വടകര എം എൽ എ കെ കെ രമ
ഉദ്ഘടനം ചെയ്യും. തുടർന്ന് കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കെ റയിൽ വിരുദ്ധ സമര സമിതി സംസ്ഥാന കൺവീനർ എസ് രാജീവൻ, സംസ്ഥാന ചെയർമാൻ എസ് ബാബു രാജ് ജില്ല ചെയർമാൻ ടി ടി ഇസ്മായിൽ, കെ പി പ്രകാശൻ, സി നിജിൻ പി കെ ഷിജു, മാരിയ അബു, മിനി കെ ഫിലിപ്പ്, മഗ്ലിൻ ഫിലോമിന, ശരണ്യ രാജ് ,
തൽഹത്ത് വെള്ളയിൽ വരപ്രത്തു രാമചന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. പത്രസമ്മേളനത്തിൽ സംഘടക സമിതി ചെയർമാൻ പടന്നയിൽ പ്രഭാകരൻ, കൺവീനർ ജിശേഷ് കുമാർ, ടി പവിത്രൻ മാസ്റ്റർ, ബിനീഷ് കോട്ടക്കൽ, വി കെ സുനിൽ എന്നിവർ പങ്കെടുത്തു.
Discussion about this post