പയ്യോളി : തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആയി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് ഡെപ്യൂട്ടി എച്ച് എം. എം ആബിദ ഉദ്ഘാടനം ചെയ്തു.
കൈറ്റ്സ് മാസ്റ്റർ നിഖിൽ സി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സുമേഷ് സി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ മനോജ് കുമാർ ക്ലാസ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ്, നിർമിത ബുദ്ധി എന്നീ വിഷയങ്ങളിലാണ് പരിശീലനം നടന്നത്.
തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസെടുത്തു. രഞ്ജിത്ത് എ ടി അജീഷ് യുകെ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു. ജിത നന്ദി പറഞ്ഞു
Discussion about this post