പാലക്കാട് : എ ഐ വൈ എഫ് പ്രാദേശിക നേതാവ് അലി അക്ബറിനെ മർദിച്ച കേസിൽ അട്ടപ്പാടി തടിക്കുണ്ട് ഊരിലെ രാജ്കുമാറിലെ അഗളി പൊലീസ് അറസ്റ്റു ചെയ്തു. അഗളി ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് രാജ് കുമാറിനെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്തത്. പാലക്കാട് മുട്ടിക്കുളങ്ങര കെ എ പി രണ്ടാം ബറ്റാലിയനിലെ
പൊലീസുകാരനാണ് രാജ് കുമാർ. അഗളി സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിച്ച സമയത്താണ് അലി അക്ബറിനെ രാജ് കുമാര്‍ മദ്യ ലഹരിയിൽ ആക്രമിച്ചത്. ഡിസംബര്‍ 23-ന് രാത്രി അഗളി മിനി സിവിൽ സ്റ്റേഷനോട് ചേർന്ന വ്യാപാര സമുച്ചയത്തിൽ രാജ് കുമാറും മറ്റു
ചിലരും മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് അലി അക്ബറിനെ ക്രൂരമായി മർദിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, രാജ് കുമാമാറിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ രാജ് കുമാറിനെതിരെ
ചേർത്തിട്ടുണ്ട്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് അലി അക്ബർ. രാജ് കുമാറിനെ മർദിച്ച കേസിൽ അലി അക്ബറിനെതിരേയും കേസുണ്ട്.
Discussion about this post