പയ്യോളി: പെരുമാൾപുരത്ത് സ്ലാബ് പൊട്ടി ഡ്രെയിനേജിൽ വീണ് കാൽനടയാത്രക്കാരന് പരിക്കേേേറ്റ സംഭവത്തിൽ പ്രതിഷേധമുയരുന്നു. സ്ലാബ് പൊട്ടി തകർന്ന് ജനങ്ങൾക്കും വാഹനങ്ങൾക്കും അപകടം സംഭവിക്കുന്നത് പതിവാകുകയാണെന്നാണ് ആക്ഷേപം.
പെരുമാൾപുരത്ത് സ്ലാബ് പൊട്ടി പരിക്കേറ്റ ഗോപാലകൃഷ്ണന് കരാർ കമ്പനിയായ വഗാഡ്, ആവശ്യമായ ചികിത്സാ ധനസഹായം നൽകണമെന്ന് പയ്യോളി നഗരസഭ മുൻ ഉപാധ്യക്ഷയും നഗരസഭാംഗവുമായ സി പി ഫാത്തിമ ആവശ്യപ്പെട്ടു. ഗോപാലകൃഷ്ണൻ വീണയിടത്ത് മുൻപും അപകടമുണ്ടായിട്ടുണ്ട്. അന്ന്, സൈക്കിളിൽ സഞ്ചരിച്ച വിദ്യാർഥിയാണ് സ്ലാബ് പൊട്ടി ഡ്രെയിനേജിൽ അകപ്പെട്ടത്. പയ്യോളിയിലും തിക്കോടിയിലുമായി നിരവധിയിടങ്ങളിൽ സ്ലാബ് തകർന്നതും നിർമാണത്തിലെ അശാസ്ത്രീയതയും കരാർ കമ്പനിയെ ബോധ്യപ്പെടുത്തിയിട്ടും ഇന്നേ വരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും സി പി ഫാത്തിമ ‘പയ്യോളി വാർത്തകളോട്’ പറഞ്ഞു.
ഇന്നലെ രാത്രി 8.30 യോടെയാണ് കൊല്ലം സ്വദേശിയായ രാമകൃഷ്ണന് പരിക്കേറ്റത്. രാത്രി ബസ്സിറങ്ങി വരുന്ന സമയത്ത് പെട്ടെന്ന് വന്ന ലോറി തട്ടാതിരിക്കാൻ സ്ലാബിന് മുകളിൽ കയറിയപ്പോഴാണ് അപകടമുണ്ടായത്. പെരുമാൾപുരത്ത് ദേശീയപാതയിൽ പണി നടക്കുന്നിടത്ത് പുതുതായി നിർമ്മിച്ച ഡ്രൈനേജ് സ്ലാബിന് മുകളിൽ കയറിയപ്പോഴാണ് സ്ലാബ് പൊട്ടി വീണ് ഡ്രൈനേജിനുള്ളിൽ അകപ്പെട്ടത്. അര മണിക്കൂറോളം എഴുന്നേൽക്കാനാവാതെ ഡ്രെയിനേജിനുള്ളിൽ കുടുങ്ങി. ഉടൻ, സമീപത്തെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വടകരയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ ഇടതുകാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. സർജറി വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post