
പയ്യോളി: നഗരസഭ തല കേരളോത്സവം നടത്തുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. നവംബർ 12 ന് ആരംഭിക്കുന്ന കേരളോത്സവം 20 ന് സമാപിക്കും. കലാ -കായിക -ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും, ടീമുകൾക്കുമുള്ള അപേക്ഷ ഫോറം നവംബർ 3 മുതൽ നഗരസഭയിൽ നിന്നും ലഭ്യമാക്കും.

അപേക്ഷകൾ നഗരസഭയിൽ ലഭിക്കേണ്ട അവസാന ദിവസം നവംബർ 10 ന് 5 മണി വരെയാണ്.
സ്വാഗത സംഘ രൂപീകരണ യോഗം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ ടി വിനോദ് അധ്യക്ഷത വഹിച്ചു.


ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സുജല ചെത്തിൽ, കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു, എൻ പി ആതിര, സ്മിതേഷ്, പി എം റിയാസ്, ഗോപാലൻ കാര്യാട്ട്, അൻവർ കായിരി കണ്ടി,

സംഘടനാ നേതാക്കളായ
വൽസൻ മാസ്റ്റർ, സബീഷ് കുന്നങ്ങോത്ത്, വി എം ഷാഹുൽ ഹമീദ്, കെ പി റാണാ പ്രതാപ്, മടിയാരി മൂസ്സ, ഇ കെ ശീതൾ രാജ്, മനോജ് പ്രസംഗിച്ചു.

എ സി സുനൈദ് സ്വാഗതവും യൂത്ത് കോ-ഓർഡിനേറ്റർ എസ് ഡി സുദേവ് നന്ദിയും പറഞ്ഞു.
എം എൽ എ രക്ഷാധികാരിയായും
നഗരസഭ അധ്യക്ഷൻ ചെയർമാനായും നഗരസഭ സെക്രട്ടറി ജനറൽ കൺവീനറുമായ കേരളോത്സവ സംഘാടക സമിതിയിൽ ഉപാധ്യക്ഷൻമാരായി നഗരസഭ വൈസ് ചെയർപേഴ്സണും, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരും, കുടുംബശ്രീ ചെയർപേഴ്സണും

വർക്കിംഗ് ചെയർമാനായി വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനും, ജോ. കൺവീനറായി നഗരസഭ ഉദ്യോഗസ്ഥനും ചുമതല നിർവ്വഹിക്കും.നഗരസഭ കൗൺസിലർമാർ, യുവജന രാഷ്ട്രീയ സംഘടന ഭാരവാഹികൾ, സ്കൂളുകളിലെ സ്പോർട്സ് അധ്യാപകർ,

യൂത്ത് ക്ലബ് ഭാരവാഹികൾ, കുടുംബശ്രീ എ ഡി എസ് ചെയർപേഴ്സൺമാർ എന്നിവർ അംഗങ്ങളായിരിക്കും.
സംഘാടക സമിതിയുടെ അടുത്ത യോഗം നവംബർ 7 ന് 3 മണിക്ക് നഗരസഭയിൽ വെച്ച് ചേരും.


Discussion about this post