പേരാമ്പ്ര: സ്നേഹ കൂട്ടായ്മ എരവട്ടൂർ ജനതാമുക്ക് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വാർഡ് മെമ്പർ റെസ്മിന തങ്കേകണ്ടി ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് കലാകാരൻ ഗിരീഷ് മണിയൂർ മുഖ്യ പ്രഭാഷണം നടത്തി.
എരവട്ടൂർ എ എം എൽ പി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർ പേഴ്സൺ കെ പി അനുപ്രിയ അധ്യക്ഷത വഹിച്ചു. കെ രാജൻ, ഐശ്വര്യ, എ കെ അഭിലാഷ്, ഒ എം രാധാകൃഷ്ണൻ പ്രസംഗിച്ചു.
കൺവീനർ സി നാരായണൻ സ്വാഗതവും പി കെ കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു. കെ പി വേലായുധൻ, ടി എം ബാലകൃഷ്ണൻ, കെ പി രാഘവൻ നേതൃത്വം നൽകി
പൂക്കള മത്സരം, ബൺ ഈറ്റിംഗ്, പ്രഛന്ന വേഷം, മ്യൂസിക്കൽ ചെയർ, നാണയം കണ്ടെത്തൽ, മെഴുകുതിരി കത്തിക്കൽ, ലെമൺ സ്പൂൺ, നാടൻ പാട്ടുകൾ, ഞാറ്റ് പാട്ടുകൾ, മിമിക്രി, സിംഗിൾ ഡാൻസ്, മാപ്പിള പാട്ടുകൾ, കൈ കൊട്ടി കളി, എന്നിവയും നടന്നു.
Discussion about this post