പയ്യോളി: പത്തൊമ്പതുകാരന് കരൾ മാറ്റിവെക്കണം. ശസ്ത്രക്രിയയ്ക്കായി ഭീമമായ തുക വേണം. നിർധന കുടുംബാംഗമായ യുവാവിന് സുമനസ്സുകളുടെ സഹായമുണ്ടങ്കിലേ ജീവിതമെന്ന പ്രതീക്ഷ സാർഥകമാവുകയുള്ളൂ.
പയ്യോളി ആവിക്കൽ റോഡ് സായിവിൻ്റെ കാട്ടിൽ താമസിക്കും കോട്ടക്കൽ സിറാജിന്റെ മകൻ മുഹമ്മദ് സിനാൻ ആണ് കരൾരോഗം മൂർഛിച്ച് ഗുരുതരാവസ്ഥയിലായത്.
മഞ്ഞപ്പിത്തം കരളിന് ബാധിച്ച് കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലാണ് സിനാൻ. കരൾ മാറ്റിവെക്കേണ്ട ഗുരുതരമായ അവസ്ഥയിലാണ്, സിനാൻ എന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 40 ലക്ഷത്തിലധികം രൂപ കണ്ടെത്തേണ്ടതുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളിയായ സിറാജിന് തൻ്റെ മകൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കും മറ്റുമായി വേണ്ടിവരുന്ന ഭീമമായ തുക താങ്ങാവുന്നതിലും അപ്പുറമാണ്.
കുടുംബത്തിൻ്റെ ഈയൊരു ദുരിതാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും സുമനസ്സുകളും ചേർന്ന് വി കെ അബ്ദുൾ റഹ്മാൻ ചെയർമാനും കെ കെ പ്രേമൻ കൺവീനറും വി കെ മുനീർ ട്രഷററുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വായനക്കാരുടെ സഹായം Bank Account No: 4317000100144458, IFCC CODE: PUNB0431700 ഈ എക്കൗണ്ടിലെത്തിച്ച് ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിൽ പങ്കാളികളാവണമെന്നാണ് ചികിത്സാ സഹായ സമിതിയുടെ അഭ്യർഥന. പോസ്റ്ററിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തും സഹായം എത്തിക്കാവുന്നതാണ്.
Discussion about this post