കോഴിക്കോട്: കോഴിക്കോട് സ്വദേശിക്കൊപ്പം ലോഡ്ജില്‍ കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയില്‍. കര്‍ണാടക സ്വദേശി സെല്‍മ (20) ആണ് മരിച്ചത്. മാവൂര്‍ റോഡ് സിറ്റിസണ്‍സ് ടുറിസ്റ്റ് ഹോം ലോഡ്ജിലാണ് ഇന്നലെ യുവതിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ജൂണ്‍ 24 മുതല്‍ കോഴിക്കോട് മായനാട് സ്വദേശിയായ രഞ്ജിത്ത് എന്ന യുവാവിനൊപ്പം ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം രഞ്ജിത്ത് പുറത്തുപോയി മടങ്ങിവന്നപ്പോള്‍ സെല്‍മ തൂങ്ങി മരിച്ച നിലയിലായിരുന്നു.
സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.തൂങ്ങിമരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും യുവാവില്‍ നിന്നും മൊഴിയെടുത്തതായും സി ഐ അറിയിച്ചു.
അതേ സമയം നേരത്തെ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തിയാണ് രഞ്ജിത്ത്. കര്‍ണാടകയില്‍ നിന്നും സെല്‍മ്മ ഇയാള്‍ക്കൊപ്പം വന്നതിനെ കുറിച്ചുള്ള അന്വേഷിക്കുകയാണെന്നും ബന്ധുക്കള്‍ എത്തിയതിന് ശേഷം വിശദവിവരങ്ങള്‍ തേടുമെന്നും സി ഐ പറഞ്ഞു.
Discussion about this post