തിരുവനന്തപുരം: കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ എ എൻ ഷംസീറിനെ അഭിനന്ദിച്ചു. മികവാർന്ന പാരമ്പര്യം തുടരാനാകട്ടെ. നിയമ നിർമ്മാണത്തിൽ ചാലക ശക്തിയാകണം. എം ബി രാജേഷിന്റെ പാത പിന്തുടരാനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. എ എൻ ഷംസീർ നടന്നുകയറിയത് നിയമസഭയുടെ ചരിത്രത്തിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
Discussion about this post