റൂര്‍ക്കി: ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ യുവതിയെയും ആറുവയസുകാരി മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയ്ക്കുംകും മകൾക്കും പ്രതികള്‍ കാറിലെത്തി ലിഫ്റ്റ് നൽകുകയായിരുന്നു. ഓടുന്ന കാറില്‍ പീഡനം നടത്തിയ ശേഷം, ഇരുവരേയും കനാലില്‍ എറിഞ്ഞ് പ്രതികള്‍ രക്ഷപെട്ടു.
ഇവർ കയറുന്നതിനിടെ, ഒരു സംഘം കാറിലെത്തി ബലമായി ഉള്ളിലേക്ക് കയറ്റി. ഓടുന്ന കാറില്‍ അമ്മയെയും കുഞ്ഞിനെയും പലയാവര്‍ത്തി പീഡിപ്പിച്ചു. മര്‍ദിച്ചവശയാക്കി ഇരുവരേയും കനാലിലേക്ക് തള്ളിയിട്ടു. രക്തം വാര്‍ന്ന നിലയില്‍ കനാലില്‍ കിടന്ന യുവതി ഒരുവിധം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ കൂട്ടബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ച് വരികയാണ്. സോനു എന്നാണ് പ്രതിയുടെ പേരെന്നും, കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നതായി യുവതിക്ക് ഓര്‍മ്മയിലെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.വിശദമായ അന്വേഷണം തുടങ്ങി.
Discussion about this post