കൊയിലാണ്ടി: മൂടാടി ഉരുപുണ്യ കാവ് കടലിൽ തോണി മറിഞ്ഞു മൽസ്യ തൊഴിലാളിയെ കാണാതായി. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം.
നന്തി കടലൂർ മുത്തായത്ത് കോളനി ഇബ്രാഹിമിൻ്റെ മകൻ ഷിഹാബ് (27) നെയാണ് കാണാതായത്. നന്തി കടലൂർ സ്വദേശികളായ ചെമ്പില വളപ്പിൽ കോയയുടെ മകൻ സി വി സമദ് (35), മണാണ്ടത്ത് രാജൻ്റെ മകൻ ഷിമിത്ത് (30) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.
ചെറുതോണിയിൽ മൽസ്യ ബന്ധനം നടത്തുന്നതിനിടയിൽ അതി ശക്തമായ തിരയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. മഴ മാറിനിന്നതിനാൽ മുന്നറിയിപ്പ് അവഗണിച്ച് ധാരാളം പേർ മത്സ്യയ ബന്ധനത്തിനായി പോയിരുന്നു. പെട്ടെന്ന് കടൽ പ്രക്ഷുബ്ധമാവുകയും കൂറ്റൻ തിരയിൽപ്പെട്ട് തോണി മറിയുകയുമായിരുന്നു.
കാണാതായ മൽസ്യ തൊഴിലാളിക്ക് വേണ്ടി മറ്റ് തൊഴിലാളികൾ തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡും, കൊയിലാണ്ടി പോലിസും ഫയർഫോഴ്സും സ്ഥലത്തുണ്ട്.
Discussion about this post