തിരുവനന്തപുരം : സ്കൂളിന് മുന്നില്‍ സിമന്റ് ലോറി ഇടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പൂവച്ചല്‍ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവേലിനാണ് പരിക്കേറ്റത്. മാമ്പള്ളി സ്വദേശിയാണ്. രാവിലെ എട്ടേമുക്കാലിനാണ് അപകടം. ലോറിയുടെ വലതുവശത്തെ മുന്‍ ടയ
ര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. നാട്ടുകാരും അധ്യാപകരും ഉടനടി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി.
Discussion about this post