

നന്തി ബസാർ: ഇരുപതാം മൈലിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ബഹുജന മനുഷ്യമതിലിൽ പ്രതിഷേധമിരമ്പി. ഇരുപതാം മൈൽ അടിപ്പാത കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യമതിലിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.








മനുഷ്യമതിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി കെ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ജീവാനന്ദൻ മാസ്റ്റർ, സുഹറ, മൂടാടി ഗ്രാമ പഞ്ചായത്തംഗങ്ങളായ ഹുസ്ന, പി പി ഖരീം, വി പി റജുല എന്നിവരും

സിറാജ് കൊയിലാണ്ടി, കെ വിജയരാഘവൻ മാസ്റ്റർ, കെ വി സനൽ, മൊയ്തീൻ ഹാജി കൊയിലോത്ത്, ഷറഫുദ്ദീൻ, സി ഫൈസൽ പ്രസംഗിച്ചു.
നാഷണൽ ഹൈവേ വികസനം പൂർത്തീകരിക്കപ്പെടുമ്പോൾ രണ്ട് മീറ്ററോളം റോഡ് ഉയരുന്നത് കാരണം ഇരുപതാം മൈലിൽ ദേശീയ പാത മുറിച്ചു കടക്കാനുള്ള വഴി അടയുകയാണ്.

മൂടാടി പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളായ സി കെ ജി എം എച്ച് എസ് സ്കൂളിലേക്ക് കോടിക്കൽ, നാരങ്ങോളിക്കുളം, നമ്പോലന്റവിട എന്നീ പ്രദേശങ്ങളിലെ കുട്ടികൾ എളുപ്പത്തിൽ എത്തിച്ചേർന്നത് ഇരുപതാം മൈലിൽ റോഡ് കടന്നായിരുന്നു.

റോഡിന് കിഴക്ക് ഭാഗത്ത് പ്രവർത്തിച്ച് വരുന്ന മദ്രസ്സയിലേക്ക് പടിഞ്ഞാറ് ഭാഗത്തെ കുട്ടികൾക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്. പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിയിലേക്കും, ക്ഷേത്രത്തിലേക്കും വിശ്വസികൾക്ക് വരാനും ആരാധന നടത്താനും

കഴിയാത്ത സാഹചര്യമാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്. ദേശീയപാതാ വികസനത്തോടെവിഭജിക്കപ്പെടുന്ന
ഇരുപതാം മൈലിൽ ഒരു അടിപ്പാത വളരെ അത്യാവശ്യമാണെന്ന മുദ്രാവാക്യമുയർത്തിയാണ് കർമസമിതിയുടെ നേതൃത്വത്തിൽ മതിൽ തീർത്തത്.


Discussion about this post