കൊയിലാണ്ടി: ചരക്ക് കയറ്റി പോവുകയായിരുന്ന ലോറിക്ക് തീപ്പിടിച്ചു. ദേശീയ പാതയിൽ അരങ്ങാടത്ത് വെച്ചായിരുന്നു അപകടം. കാലിത്തീറ്റ കയറ്റി പോവുകയായിരുന്ന ലോറിയിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് പുലർച്ചെ ആറോടെയായിരുന്നു സംഭവം.
വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നി രക്ഷ സേന സ്ഥലത്തെത്തി തീ അണച്ചു.എ എസ് ടി ഒ പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ ഐ ഷിജി, എഫ് ആർ ഒ മാരായ പി കെ ഇർഷാദ്, കെ ബി സുകേഷ്, ലിനീഷ്, ഷാജു, നവീൻ, അനിൽകുമാർ, ഷൈജു, സുധീഷ് എന്നിവർ തീയണയ്ക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടു.







































Discussion about this post