വടകര: ഉണങ്ങിയ പുല്ലിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. വടകര കോഫി ഹൗസിനു സമീപത്തെ ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
വിവരമറിയിച്ചതിനെ തുടർന്ന് വടകര അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് സേനയെത്തി തീ പൂർണമായും അണച്ചു. സമീപത്തെ മാലിന്യത്തിനു തീയിട്ടതിൽ നിന്ന് പടർന്നതാവാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പെട്ടെന്നു തീയണച്ചതിനാൽ സമീപത്തെ ട്രാൻസ് ഫോമറിനടക്കം മറ്റു സ്ഥലത്തേക്ക് തീ പടർന്നില്ല. സീനിയർ ഫയർ ആൻ്റ് റസ്ക്യു ഓഫീസർ ഒ അനീഷിൻ്റെ നേതൃത്വത്തിലുള്ള
ഫയർ ഓഫീസർമാരായ എം ടി റാഷിദ്, കെ എം വിജീഷ്, എസ് ആർ സാരംഗ്, കെ പി റഷീദ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്
Discussion about this post