

മണിയൂർ : സോക്കർ കേഡറ്റ് മണിയൂരിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 10,11 തിയ്യതികളിലായി മണിയൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ടൂർണ്ണമെന്റിന്റെ സമാപന ദിവസമായ സെപ്തംബർ 11 ന് വൈകീട്ട് 4 മണിക്ക് ക്യാമ്പിലെ കുട്ടികളുടെ രക്ഷിതാക്കളുടെ ടീമും കോച്ചുമാരുടെ ടീമും തമ്മിൽ വാശിയേറിയ ഫുട്ബോൾ മത്സരം നടന്നു. കളിയുടെ ആദ്യ പകുതി ഗോൾ രഹിത

സമനിലയിൽ പിരിഞ്ഞു രണ്ടാം പകുതിയിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി. ഒടുവിൽ പെനാൽറ്റി ഷൂട്ടിൽ കൊച്ചു മാരുടെ ടീം വിജയികളായി. കൂടാതെ ഗ്രൗണ്ട് ബ്രദേഴ്സിന്റെ രണ്ട് ടീമുകൾ തമ്മിലുള്ള പ്രദർശന മത്സരവും നടന്നു. ഈ മത്സരം 1 – 1 സമനിലയിൽ അവസാനിച്ചു.











































Discussion about this post