ചെന്നൈ: സ്കൂൾ വിട്ടുവന്ന അഞ്ച് വയസുകാരി വീടിന് മുന്നിൽ അതേ ബസ് കയറി മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലാണ് സംഭവം. നഗരത്തിലെ ഹിൽ ഫോർട്ട് മെട്രിക്കുലേഷൻ സ്കൂളിലെ ലയ എന്ന വിദ്യാർഥിനിയാണ് മരിച്ചത്. സ്കൂൾ വിട്ടുവന്ന ലയയെ ഡ്രൈവർ ത്യാഗരാജൻ വീടിന് സമീപം ഇറക്കിവിട്ട ശേഷം ശ്രദ്ധിക്കാതെ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു.
ഇതോടെ സ്കൂൾ വാനിന്റെ ഒരു ചക്രം കുട്ടിയുടെ ശരിരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവർക്ക് സൈഡ് പറഞ്ഞുകൊടുക്കാൻ സഹായികളാരെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post