പയ്യോളി: കടലിൽ വീണ് മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പയ്യോളി സായിവിൻ്റെ കാട്ടിൽ എസ് കെ ഹമീദ് (53) ആണ് പയ്യോളി കടലിൽ മത്സ്യബന്ധനത്തിനിടെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം.

കരയോട് ചേർന്ന് കടലിൽ ‘ആട് വല’യിട്ട് മത്സ്യ ബന്ധനം നടത്തുന്നതിനിടെ ചുഴിയിൽപ്പെടുകയായിരുന്നു. തുടർന്ന് കാണാതായ ഹമീദിനെ കടലിൽ 200 മീറ്ററോളം ദൂരെ കണ്ട നാട്ടുകാരനായ ശ്രീരാഗ് കരയിലേക്കെത്തിച്ചുവെങ്കിലും ജീവൻ രക്ഷിഷിക്കാനായില്ല.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ഭാര്യ: സഹീറ, മക്കൾ: അജ്മൽ, മിഥ്ലാജ്, നാദിയ ഷെറിൻ








































Discussion about this post