കൊയിലാണ്ടി: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപ്പിടുത്തം. കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കൂട്ടിയിട്ട പലകള്‍ക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.

വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനയെത്തി തീയണച്ചു. തീപിടുതതിന്റെ കാരണം വ്യക്തമല്ല.





































Discussion about this post