കൊച്ചി: മമ്മൂട്ടിക്ക് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ. ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയാണ് ആരാധകൻ ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയത്. തൃശൂർ ഒളരിക്കര ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് മമ്മൂട്ടിക്ക് വേണ്ടി ആരാധകനായ ദാസ് ശത്രു സംഹാര പുഷ്പാഞ്ജലി നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇന്ന് രാവിലെ ആയിരുന്നു സംഭവം.ടർബോയുടെ വിജയത്തിന് വേണ്ടിയാണ് പുഷ്പാഞ്ജലി നടത്തുന്നതെന്നും ആരാധകൻ പറയുന്നു. മമ്മൂട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് ശത്രു സംഹാര പുഷ്പാഞ്ജലി നേർന്നത്. മമ്മൂട്ടിയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതെല്ലാം മറികടന്ന് ടർബോ വലിയ ഹിറ്റാകണമെന്നും ആരാധകൻ പറയുന്നു.
”മമ്മൂക്കയുടെ ടർബോ എന്ന സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്. എഴുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുകയാണ്. മമ്മൂക്കയെ പലരും തോൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊക്കെ പോട്ടെ. അതിനായി ശത്രുസംഹാര പുഷ്പാഞ്ജലി. ഈ സിനിമ വമ്പൻ വിജയമായി മാറണം”, എന്നാണ് ക്ഷേത്രത്തിന്റെ കൗണ്ടടര്ബോ ജോസായെത്തുന്ന മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങളും ഫൈറ്റ് സീനുകളും ഒരു രക്ഷയില്ലെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. 2 മണിക്കൂര്‍ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിന് മുന്നിൽ നിന്ന് ആരാധകൻ പറയുന്നത്.
Discussion about this post