പയ്യോളി: ഇന്ന് പുലർച്ചെ പെയ്ത ശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. അയനിക്കാട് മിനി ഇൻ്റസ്ട്രിയൽ റോഡിൽ കലാലയയ്ക്ക് സമീപം ആനോടി ഗണേശൻ്റെ വീട് ആണ് തകർന്നത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
പുലർച്ചെ വൻ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര ഭാഗികമായി തകർന്നത് കാണുന്നത്. തെങ്ങ് മറ്റൊരു തെങ്ങിൽ തട്ടിയതിന് ശേഷമാണ് വീടിന് മുകളിൽ പതിച്ചത്. ഇത് വൻ ദുരന്തം ഒഴിവാക്കി. നഗരസഭാംഗം കെ കെ ഖാലിദ് വീട് സന്ദർശിച്ചു.
Discussion about this post