തിരുവന്തപുരം: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ മണ്ണക്കല്ല് സ്വദേശികളായ സാവിത്രി(62), ശാരദ(62) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. സംഭവത്തില്‍ മണ്ണക്കല്ല് സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാലരാമപുരം മണ്ണക്കല്ലിലാണ് സംഭവം. സാവിത്രിയുടെയും
ശാരദയുടെയും കാലില്‍ കൂടി കാര്‍ കയറി ഇറങ്ങുകയായിരുന്നു. കാര്‍ പാഞ്ഞ് വരുന്നത് കണ്ട മറ്റ് തൊഴിലാളികള്‍ ഓടി മാറിയതിനെ തുടര്‍ന്ന് വലിയ അപകടമാണ് ഒഴിവായത്. എന്നാല്‍ അപകടത്തിന് ശേഷവും യുവാവ് കാര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് കിരണിന്റെ വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ യുവാവിനെ തടഞ്ഞ് വെയ്ക്കുകയും പിന്നീട് പൊലീസിന്
കൈമാറുകയും ചെയ്തു. കാഞ്ഞിരംകുളം പൊലീസാണ് കിരണിനെ കസ്റ്റഡിയിലെടുത്തത്.53 ഓളം തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്ന ജോലി രാവിലെ മുതല്‍ ചെയ്ത് വരുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം റോഡരികില്‍ വിശ്രമിക്കുമ്പോഴാണ്
നിയന്ത്രണം വിട്ട കാര്‍ ഇവര്‍ക്ക് നേരെ പാഞ്ഞെത്തിയത്. കോട്ടുകാല്‍ മന്നോട്ടുകോണം ഭാഗത്ത് നിന്ന് വന്ന കാറായിരുന്നു തൊഴിലാളികളെ ഇടിച്ചത് പൊലീസ് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ശാരദയെ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Discussion about this post