തൃശൂർ: തളിക്കുളം ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. പഴങ്ങി സ്വദേശി സനു സി ജയിംസ് (29)ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ശനിയാഴ്ച അപകടത്തിൽപ്പെട്ട സനു ചികിത്സയിൽ കഴിയുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. ജോലിയ്ക്ക് പോയി തിരികെ വരുന്നവഴി സനുവിന്റെ ബൈക്ക് റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ സനുവിനെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചു.
തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് എത്തിച്ചു. അപകടം നടന്നതുമുതൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. അപകടം നടന്ന് പിറ്റേ ദിവസം തന്നെ അധികൃതർ റോഡിലെ കുഴികൾ അടച്ചുവെന്ന് സനുവിന്റെ ബന്ധുക്കൾ ആരോപിച്ചു.
Discussion about this post