
കൊയിലാണ്ടി: ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. നടുവണ്ണൂർ കേളോത്ത് നന്ദാവനത്തിൽ സുരേഷ് ബാബു (58) ആണ് മരിച്ചത്. നടുവണ്ണൂർ റിജിയണൽ കോ -ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയാണ്. വ്യാഴാഴ്ച രാത്രി 7 മണിയോടെ ദേശീയ പാതയിൽ സ്റ്റേറ്റ് ബാങ്കിനു മുന്നിൽ ആണ് അപകടം. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കും ലോറിയുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ പെട്ട് സുരേഷ് ബാബുവിന് ഗുരുതര പരിക്കേറ്റിരുന്നു. കൊയിലാണ്ടി ആശുപത്രിയിൽ പ്രാഥമികചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികത്സയിലിരിക്കേയായിരുന്നു അന്ത്യം.
കെ സി ഇ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കോഴിക്കോട് ഡിസ്ട്രിക്ട് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് വെൽഫയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടറുമാണ്.
ഭാര്യ ബീന (വാകയാട് ഹയർ സെക്കണ്ടറി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ്), മക്കൾ: ഡോ. ബി എസ് നന്ദന (അബൂദാബി), അനന്ത്ജിത് , മരുമകൻ: നിഖിൽ റാം (അബൂദാബി).

Discussion about this post