പയ്യോളി : ചെത്ത് തൊഴിലാളിയായ 52കാരനെ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് ചാത്തമംഗലം താര സന്തോഷ് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കളള് ശേഖരിക്കുന്നതിനായി പോയതായിരുന്നു. വൈകീട്ട് 4 മണിയോടെയാണ് തിരച്ചിലിനൊടുവിൽ ബാബുവിൻ്റെ
മൃതദേഹം ആവിത്താര വയലിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: അനിത (വിദേശം). മക്കൾ: ജിനീഷ് (വിദേശം), ജിനിഷ
Discussion about this post