
കോട്ടയം: മധ്യവയസ്കയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലാ മുത്തോലി പന്തത്തല പതിനാട്ട് വീട്ടിൽ മാർട്ടിൻ (47)എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വീട്ടിലെത്തി അവരുടെ വായ് പൊത്തിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്എച്ച്ഓ കെ.പി ടോംസൺ, എസ്.ഐ എം.ഡി അഭിലാഷ്, സിപിഓ മാരായ ജോഷി മാത്യു, രഞ്ജിത്ത്, ശ്രീജേഷ് കുമാർ, ജസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







































Discussion about this post