കൊയിലാണ്ടി : കൊയിലാണ്ടി കൊല്ലത്ത് 20 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു. കൊല്ലം സിൽക്ക് ബസാറിന് സമീപം നാല് പുരക്കൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുലക്ഷ്മി (20വയസ്സ്) ആണ് ഇന്നലെ രാത്രി 11.30 ഒടെ കിണറ്റിൽ വീണ് മരിച്ചത്.
പോലീസിനെ വിവരംഅറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജു ടിപി കിണറിൽ ഇറങ്ങി റസ്ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടി മൃതദേഹം കരയ്ക്ക് എത്തിക്കുകയും ചെയ്തു.
കുട്ടിയെ വൈകുന്നേരത്തോടെ കാണാതായതിനു ശേഷം വീട്ടുകാർ നടത്തിയ തെരച്ചിലിൽ വീട്ടുമുറ്റത്തെ കിണറിൽ കണ്ടെത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ശരത് പികെ യുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി,ഷിജു ടിപി പ്രസാദ്. ജിനീഷ് കുമാർ നിധി
പ്രസാദ് ഇഎം,ശ്രീരാഗ് എംവി,രജീഷ്,ഷാജു കെ,ഹോം ഗാർഡ് സോമകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Discussion about this post