ബാലുശ്ശേരി : ഏകരൂലിൽ പതിനഞ്ചുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ എസ് എസ് എൽ സി വിദ്യാർത്ഥിനിയായ തെങ്ങിൻ കുന്നിൽ പ്രസാദ് സചിത്ര ദമ്പതികളുടെ മകൾ അർച്ചനയെയാണ് മരിച്ച നിലയിൽ
കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് കരുതുന്നത്. ബാലുശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
സഹോദരങ്ങൾ : സ്നേഹൽദാസ്, ഹൃദ്വിക്, ഹൃദുൽ ദേവ്
Discussion about this post