പാലാ: ഗർഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേൽപ്പിക്കുകയും ഭർത്താവിനെ മർദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ പിടിയിൽ. പാലാ ഞൊണ്ടിമാക്കൽ കവലയിലാണ് സംഭവം.
വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ എസ് ശങ്കര്‍ (30), അമ്പാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്സണ് (38), വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (55) എന്നിവരാണ് അറസ്റ്റിലായത്.
ഞൊണ്ടിമാക്കൽ കവലയിലാണ് സംഘം വർക്ക്ഷോപ്പ് നടത്തുന്നത്. യുവതിയും ഭർത്താവും നടന്നു പോകുമ്പോൾ വർക്ക് ഷോപ്പിൽനിന്ന് കമന്റടിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഭർത്താവിനെ നാലംഗ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. തടസ്സം പിടിക്കാൻ ചെന്ന യുവതിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു.
Discussion about this post